കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആര്‍എസ്എസ് ശാഖകളാണെന്ന് കോടിയേരി

203

തിരുവല്ല: കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആര്‍എസ്എസ് ശാഖകളാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിനെ നേരിടാന്‍ തയ്യാറെടുക്കണം. സി പി എം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്നും കോടിയേരി പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയാല്‍ പോലീസ് സ്റ്റേഷന്‍ ബോംബ് എറിഞ്ഞു തകര്‍ക്കുന്നത് ഇത് കേരളത്തില്‍ അരാജകത്വവും കലാപവുമുണ്ടാക്കാനാണ്.ഈ നീക്കം നടത്തുന്നവര്‍ക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റമുണ്ടാകണം. പോരാട്ടം ഏറ്റെടുക്കാന്‍ കേരളം തയ്യാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.