തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കോടിയേരി

257

തിരുവനന്തപുരം: കൈയേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. മന്ത്രിയായ ശേഷമാണ് തോമസ് ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ എന്തുകൊണ്ട് മുമ്ബ് ഉന്നയിച്ചില്ലെന്നും കോടിയേരി ചോദിച്ചു. ഇത് തന്നെ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ട് എന്ന് വെളിവാക്കുന്നുണ്ട്. ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്‍സിപിക്ക് അറിയാമെന്നും അതില്‍ മറ്റാരും ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ചാണ്ടിയെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു.