ആര്‍ എസ് എസ് കൊലക്കത്തി താഴെവെച്ചാല്‍ കണ്ണൂരില്‍ സമാധാനം പുലരും: കോടിയേരി ബാലകൃഷ്ണന്‍

181

തിരുവനന്തപുരം; ആര്‍ എസ് എസ് കൊലക്കത്തി താഴെവെച്ചാല്‍ കണ്ണൂരില്‍ സമാധാനം പുലരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഘപരിവാരം വീണ്ടും ചോരക്കൊതിയുമായി കണ്ണൂരില്‍ ഇറങ്ങിയിരിക്കയാണ്. ഒരു ഭാഗത്ത് സമാധാനത്തെ കുറിച്ച്‌ പറയുകയും മറ്റൊരു ഭാഗത്ത് അക്രമം നടത്താനുള്ള ആയുധം കൊടുക്കുകയുമാണ് ആര്‍ എസ് എസ് നേതൃത്വം ചെയ്യുന്നത്. ഈ രീതി മാറ്റാന്‍ തയ്യാറാവാതിടത്തോളം സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കില്ലെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കണ്ണൂരില്‍ വെട്ടേറ്റ എരഞ്ഞോളി കൊടക്കളം കുന്നുമ്മല്‍ ബ്രാഞ്ച് അംഗം കുണ്ടാഞ്ചേരി ശ്രീനിജന്‍ ചികിത്സയില്‍ കഴിയുന്ന ചിത്രം സഹിതമായിരുന്നു കോടിയേരിയുടെ പോസ്റ്റ്.