കീഴാറ്റൂര്‍ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമാക്കാന്‍ ആര്‍എസ്‌എസ് ശ്രമിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

232

കോഴിക്കോട്: കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമാക്കാന്‍ ആര്‍എസ്‌എസ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ ശക്തമായി ചെറുക്കുമെന്നും സമരം നടത്തുന്നവര്‍ അതില്‍ നിന്നും പിന്തിരിയണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായവരെ പോലും പിന്തിരിപ്പിക്കുകയാണ്. ബൈപാസ് അലൈന്‍മെന്റ് തീരുമാനിച്ചത് ദേശീയപാതാ വികസന അതോറിറ്റിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ച്‌ ഭൂമി ഏറ്റെടുക്കുന്ന ഉത്തരവാദിത്വം മാത്രമാണ് സഗസ്ഥാന സര്‍ക്കാരിനുള്ളത്. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ നയമെന്നും കോടിയേരി പറഞ്ഞു.

NO COMMENTS