സുരക്ഷാ ജീവനക്കാരന്റെ കൊലപാതകം : പ്രതിയെ കോടനാട് എസ്റ്റേറ്റിലെത്തിച്ച് തെളിവെടുത്തു

202

ചെന്നൈ: കോടനാട് എസ്റ്റേറ്റിലെ സുരക്ഷാ ജീവനകാരന്‍ ഓം ബഹദൂരിനെ കൊലപെടുത്തിയ കേസില്‍ പ്രതികളിലൊരാളുമായി പൊലീസ് എസ്റ്റേറ്റിലെത്തി തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷാ സന്നാഹങ്ങളൊരുക്കിയാണ് തെളിവെടുപ്പ് നടന്നത്. നീലഗിരി എസ് പി മുരളീ രംഭയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റിലായ നാല് പ്രതികളിലൊരാളുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പ്രതികള്‍ ഓം ബഹദൂറിനെ കൊലപെടുത്തിയ പത്താം നമ്പര്‍ ഗേറ്റ്, മോഷണം നടന്ന ബംഗ്ലാവ് എന്നിവിടങ്ങളില്‍ അന്വേഷണ സംഘം എത്തി. എങ്ങിനെയാണ് കൃത്യം നടത്തിയതെന്ന് പ്രതി വിവരിച്ചു. ഔദ്യോഗിക രേഖകള്‍ പ്രകാരം 900 ഏക്കര്‍ വരുന്നതാണ് കോടനാട് എസ്റ്റേറ്റ്

NO COMMENTS

LEAVE A REPLY