ഡി.ജെ പാര്‍ട്ടികള്‍ക്കായി കൊച്ചിയില്‍ കൊണ്ടുവന്ന മയക്കുമരുന്ന് പിടിച്ചു

196

ഡി.ജെ പാര്‍ടികളില്‍ ഉപയോഗിക്കാനെത്തിച്ച 25ഗ്രാം എല്‍എസ്ഡി മയക്കുമരുന്നുമായി ഒരാള്‍ പോലീസ് ടിയിലായി. ആലുവ സ്വദേശി വാസുദേവാണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്.
എറണാകുളം തേവര ഫെറിക്ക് സമീപത്തു നിന്നാണ് എല്‍.എസ്.ഡി മയക്കു മരുന്നുമായി ആലുവ സ്വദേശി വാസുദേവ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു നടപടി. കൊച്ചിയിലെ ഡി.ജെ പാര്‍ടികളില്‍ ഉപയോഗിക്കാനെത്തിച്ചതാണ് മയക്കുമരുന്നെന്നാണ് പോലീസിന്റെ പ്രഥാമിക നിഗമനം. പ്രതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് കൊച്ചി സിറ്റി പോലീസിന്റെ തീരുമാനം
മയക്കുമരുന്നുമായി പിടിയിലായ വാസുദേവിന്റെ കൂട്ടാളികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി അറിയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.