കൊച്ചി മെട്രോ മാര്‍ച്ചില്‍ ഓടിത്തുടങ്ങുമെന്ന് ഇ ശ്രീധരന്‍

225

കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം മാർച്ചിൽ കമ്മീഷൻ ചെയ്യും. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ട്രാക്കില്‍ പരിശോധന നടത്തിയശേഷം ഇ. ശ്രീധരൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി മെട്രോയുടെ പണി പൂ‍ർത്തിയായ ആലുവ-പാലാരിവട്ടം പാതയിലാണ് ഇ ശ്രീധരനും സംഘവും ഇന്ന് പരിശോധന നടത്തിയത്. മോട്ടോർ ട്രോളിയിൽ നടത്തിയ പരിശോധനയിൽ ‍ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. കൊച്ചി മെട്രോയുടെ നിർമാണ പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ച ഈ ശ്രീധരൻ ആലുവ-പാലരിവട്ടം റൂട്ടിൽ മാർച്ച് അവസാനം മുതൽ ട്രെയിനുകൾ യാത്രക്കാർക്കായി ഓടിത്തുടങ്ങുമെന്ന് അറിയിച്ചു. വിവിധ സ്റ്റേഷനുകളിലെ സിഗ്നൽ, ടെലി കമ്യൂണിക്കേഷൻ അടക്കമുളള നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ശ്രീധരൻ നിർദേശിച്ചു. ആലുവ-പാലാരിവട്ടം റൂട്ടിലെ സിഗ്നൽ പരിശോധന അടുത്ത ഒരു മാസത്തേക്കുകൂടി തുടരാനും ഇ ശ്രീധരൻ നിർദേശം നൽകി.

NO COMMENTS

LEAVE A REPLY