കൊച്ചി മെട്രോ സര്‍വീസ് ദീര്‍ഘിപ്പിക്കുന്നു; മഹാരാജാസ് വരെയുള്ള ട്രയല്‍ റണ്‍ വെള്ളിയാഴ്ച

225

കൊച്ചി: യാത്രാ സര്‍വീസ് ദീര്‍ഘിപ്പിക്കുന്നതിന് മുന്നോടിയായി പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച ആരംഭിക്കും. ജെ.എല്‍.എന്‍ സ്റ്റേഡിയം, കലൂര്‍, ലിസി, എം.ജി റോഡ്, മഹാരാജാസ് കോളജ് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാകും ഈ ദൂരപരിധിയില്‍ ഉണ്ടാവുകയെന്നും കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്.