കൊ​ച്ചി മെട്രോയ്ക്കെതിരെ പരാതിയുമായി പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍

247

കൊച്ചി : കൊ​ച്ചി മെട്രോയ്ക്കെതിരെ പരാതിയുമായി പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍. മെട്രോയില്‍ പോ​ലീ​സു​കാ​ര്‍ ടി​ക്ക​റ്റെ​ടു​ക്കാ​തെ യാ​ത്ര ന​ട​ത്തി​യെ​ന്ന ആ​രോ​പണത്തെ തുടര്‍ന്നാണ് കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ പരാതിയുമായി രംഗത്തെത്തിയത്.
പോ​ലീ​സു​കാ​ര്‍ ടി​ക്ക​റ്റെ​ടു​ക്കാ​തെ യാ​ത്ര ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ തെറ്റാണ്. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ച്ച പോ​ലീ​സു​കാ​ര്‍​ക്ക് ആ ​സ്റ്റേ​ഷ​നു​ക​ളി​ലെ​ത്താ​ന്‍ മെ​ട്രോ​യ​ല്ലാ​തെ മ​റ്റു മാ​ര്‍​ഗ​ങ്ങ​ളി​ല്ല,അതിനാലാണ് മെ​ട്രോ​യി​ല്‍ യാ​ത്ര ചെ​യ്ത​തെ​ന്നും, ഇ​ക്കാ​ര്യ​ത്തി​ല്‍ വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​തെ മെ​ട്രോ അ​ധി​കൃ​ത​ര്‍ പ​രാ​തി ന​ല്‍​കി​യ​തിനാല്‍ ഇ​തി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ല്‍​കു​മെ​ന്നും പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ അറിയിച്ചു.