കാക്കനാട് ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ 20 പെണ്‍കുട്ടികള്‍ കെട്ടിടത്തിന്റെ ടെറസില്‍ കയറിനിന്നു ആത്മഹത്യാ ഭീഷണി മുഴക്കി

162

കൊച്ചി • കാക്കനാട് ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ 20 പെണ്‍കുട്ടികള്‍ കെട്ടിടത്തിന്റെ ടെറസില്‍ കയറിനിന്നു താഴേക്കു ചാടുമെന്നു ഭീഷണി മുഴക്കി. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി. എഡിഎം ഏണിവച്ചു മുകളിലെത്തി കുട്ടികളുമായി ചര്‍ച്ച നടത്തി. ചില്‍ഡ്രന്‍സ് ഹോമില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പലതും ഇല്ലെന്നും വാര്‍ഡന്‍മാര്‍ പീഡിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ പരാതിപ്പെട്ടാണു കുട്ടികള്‍ ടെറസില്‍ കയറിയത്. പി.ടി.തോമസ് എംഎല്‍എയും സ്ഥലത്തെത്തി ചര്‍ച്ച നടത്തുന്നുണ്ട്.

NO COMMENTS

LEAVE A REPLY