ഭീകരതക്കെതിരെ കെ .എൻ .എം സംസ്ഥാന ക്യാമ്പയിൻ

211

ഭീകരതക്കെതിരെ കെ .എൻ .എം സംസ്ഥാന ക്യാമ്പയിൻ 2016 സെപ്റ്റംബർ 5 തിങ്കൾ 4 മണിക്ക് മസ്‌ക്കറ്റ് ഹോട്ടൽ (കോൺഫെറൻസ് ഹാൾ, സിംഫണി ) തിരുവനന്തപുരം. ഭീകരതയും തീവ്രവാദവും വർഗീയതയും നമ്മുടെ സ്വാസ്ഥ്യം കെടുത്തുകയാണെന്നും . ഭയപ്പെടുത്തുന്ന വാർത്തകളാണ് നാം നിത്യേന കേൾക്കുന്നതെന്നും നിരപരാധികളുടെ ചോരയൊഴുക്കി അതിൽ ആഹ്ലാദം കണ്ടെത്തുന്ന ഭീകരരെ തുരത്താൻ മാനവരാശി ഒന്നിക്കേണ്ടതുണ്ടെന്നും മാനവികതയുടെ ശത്രുവായ ഭീകരതയെ പ്രതിരോധിക്കാൻ ജാഗ്രത്തായ നീക്കം അനിവാര്യമാണെന്നും സമാധാനത്തിന്റെ സന്ദേശമായ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാൻ ഭീകര സംഘങ്ങൾ നടത്തുന്ന ശ്രമങ്ങൾ എത്രമേൽ നിന്ദ്യമാണെന്നും കെ.എൻ.എം .അഭിപ്രായപ്പെട്ടു. നവോത്ഥാന പ്രസ്ഥാനമായ കെ.എൻ.എം ‘ ഭീകരതക്കെതിരെ ‘സംസ്ഥാന വ്യാപകമായി നടത്തി വരുന്ന കാമ്പയിനിന്റെ ഭാഗമായി 2016 സെപ്റ്റംബർ അഞ്ചു തിങ്കൾ.വൈകുന്നേരം നാലിന് തിരുവനതപുരം മസ്‌ക്കറ്റ് ഹോട്ടെലിൽ വച്ച് സെമിനാർ സംഘടിപ്പിച്ചിരിക്കുകയാണ്.മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഉദഘാടന കർമ്മം നിർവഹിക്കുന്ന പരിപാടിയിൽ രാഷ്ട്രീയ, മത,സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.