ഇരു വൃക്കകളും തകരാറിലായ വീട്ടമ്മക്ക് ചികിത്സ ധനസഹായം കെ എo സി സി അബുദാബി മഞ്ചേശ്വരം മണ്ഡലത്തിൻറെ നേതൃത്വത്തിൽ നൽകി.

177

അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി നടപ്പിലാക്കി വരുന്ന പ്രതിമാസ സാന്ത്വന കാരുണ്യ പദ്ധതി ആയ ശിഫായത്ത് രഹ്മ യുടെ ഏപ്രിൽ മാസത്തെ സഹായ ധനം ഇരു വൃക്കളുടെയും തകരാറ് കാരണം ചികിത്സയ്ക്ക് സാമ്പത്തിക പ്രയാസം നേരിടുന്ന
പുത്തിഗെ പഞ്ചായത്തിലെ കണ്ണൂർ സ്വദേശിയായ വീട്ടമ്മയ്ക്ക് അനുവദിച്ചു.

ഇത് സംബന്ധിച്ച് ചേർന്ന ശിഫായത്ത് രഹ് മ സബ് കമ്മിറ്റി യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് സെഡ്. എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു. കോ ഓർഡിനാറ്റർ ഷെരീഫ് ഉറുമി സ്വാഗതം പറഞ്ഞു.. ജില്ലാ കെ എo സി സി സീനിയർ വൈസ് പ്രസിഡൻ്റ് അസീസ് പെർമുദേ, അബ്ദുൽ റഹ്മാൻ കമ്പള ബായാർ,ഹമീദ് മാസിമാർ റസാഖ് നൽക്ക , സക്കീർ കമ്പാർ, സവാദ് ബന്തിയോട്, തുടങ്ങിയവർ സംബന്ധിച്ചു. ശരീഫ് ഉറുമി പ്രാർത്ഥന നടത്തി..

NO COMMENTS