സര്‍ദാര്‍ സിംഗിനും ദേവേന്ദ്ര ജജാരിയക്കും ഖേല്‍രത്ന പുരസ്കാരം

141

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിനും പാരാലിമ്ബിക്സ് താരം ദേവേന്ദ്ര ജജാരിയക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം. ബോക്സിംഗ് താരം മനോജ് കുമാര്‍, പാരാലിമ്ബിക്സ് മെഡല്‍ ജേതാക്കളായ ദീപ മാലിക്, മാരിയപ്പന്‍ തങ്കവേലു, വരുണ്‍ സിങ്ങ് ഭാട്ടി എന്നിവരെ പിന്തള്ളിയാണ് ഇരുവരും പുരസ്കാരം നേടിയത്.
ക്രിക്കറ്റ് താരം ചേതേശ്വര്‍ പുജാര, വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍ പ്രീത് കൗര്‍, ആരോഗ്യ രാജീവ്, ഖുശ്ബീര്‍ കൗര്‍, എസ് വി സുനില്‍ തുടങ്ങി 17 പേര്‍ക്ക് അര്‍ജുന പുരസ്കാരം ലഭിച്ചു. മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിനെ അര്‍ജുന പുരസ്കാരത്തിന് പരിഗണിച്ചില്ല. പിടി ഉഷ,വീരേന്ദര്‍ സെവാഗ് എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.