അമേരിക്കയില്‍ മലയാളി വെടിയേറ്റ് മരിച്ചു

196

അമേരിക്കയിലെ മിഷിഗണില്‍ മലയാളി വെടിയേറ്റ് മരിച്ചു. മാവേലിക്കര സ്വദേശി ഡോ.രമേഷ് കുമാറാണ് വെടിയേറ്റ് മരിച്ചത്. ഹൈവേയ്ക്ക് സമീപം കാറിന്റെ പിന്‍സീറ്റില്‍ വെടിയേറ്റ് മരിച്ച നിലയാലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വംശീയ ആക്രമണമല്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും അന്വേഷണം തുടരുകയാണ്. അമേരിക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയായ ആപ്പിയുടെ മുന്‍ പ്രസിഡന്റ് ഡോ.നരേന്ദ്രകുമാറിന്റെ മകനാണ് മരിച്ച ഡോ.രമേഷ് കുമാര്‍. ചികിത്സിക്കുന്ന ആശുപത്രിയില്‍ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY