മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കരുത് : കര്‍ണാടക സര്‍ക്കാര്‍

207

ന്യൂഡല്‍ഹി: അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ബംഗളൂരു സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅ്ദനിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഉള്ളത്.
ബംഗളൂരു സ്ഫോടനക്കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിച്ച മഅ്ദനി ചികിത്സയുടെ പേരില്‍ കേരളത്തില്‍ എത്തിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്നും കര്‍ണാടക ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥയില്‍ ഇളവുചെയ്യണമെന്നാവശ്യപ്പെട്ട് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടക സത്യവാങ്മൂലം സമര്‍പ്പിച്ചത്.