കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതീരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

20

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരളയാത്ര നടത്തും.

ഫെബ്രുവരി ഒന്നിന് കാസര്‍കോട്ടു നിന്ന് തുടങ്ങുന്ന ജാഥ 22 ദിവസംകൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് യു.ഡി.എഫ് യോഗത്തിനു ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, എ.എ അസീസ്, അനൂപ് ജേക്കബ്, സി.പി ജോണ്‍, ജി. ദേവരാജന്‍, ജോണ്‍ ജോണ്‍ തുടങ്ങിയവര്‍ യാത്രയ്ക്കു നേതൃത്വം നല്‍കും. വി.ഡി സതീശന്‍ എം.എല്‍.എയാണ് കേരള യാത്രയുടെ കോ- ഓര്‍ഡിനേറ്റര്‍.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക തയാറാക്കാന്‍ ബെന്നി ബഹനാന്‍ എം.പി ചെയര്‍മാനും സി.പി ജോണ്‍ കണ്‍വീനറുമായ സമിതിയെ യോഗം ചുമതലപ്പെടുത്തി.ഈ മാസം 23ന് നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. 15ന് എല്ലാ ജില്ലകളിലെയും യു.ഡി.എഫ് ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരുടെ യോഗം തിരുവനന്തപുരത്ത് ചേരും.16, 17 തിയതികളില്‍ ജില്ലാ കമ്മിറ്റികള്‍ കൂടാനും യോഗം തീരുമാനിച്ചു.

NO COMMENTS