ഹിമാചല്‍പ്രദേശിനെതിരേ ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളം പൊരുതുന്നു.

137

അംതാര്‍: രഞ്ജി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ ഹിമാചല്‍പ്രദേശിനെതിരേ ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളം പൊരുതുന്നു. രണ്ടാം ദിനം കളിനിര്‍ത്തുമ്പോൾ 219/5 എന്ന നിലയിലാണ് കേരളം.പി.രാഹുലിന്‍റെ സെഞ്ചുറിയാണ് കേരള ഇന്നിംഗ്സിലെ സവിശേഷത. 103 റണ്‍സോടെ രാഹുലും 32 റണ്‍സുമായി സഞ്ജു സാംസണുമാണ് ക്രീസില്‍. അഞ്ച് വിക്കറ്റ് ശേഷിക്കേ ഹിമാചല്‍ സ്കോറിന് ഒപ്പമെത്താന്‍ 78 റണ്‍സ് കൂടി കേരളം നേടണം.ഹിമാചല്‍ ആദ്യ ഇന്നിംഗ്സില്‍ 297 റണ്‍സിന് പുറത്തായിരുന്നു. കല്‍സിയുടെ (101) സെഞ്ചുറിയും ഋഷി ധവാന്‍റെ (58) അര്‍ധ സെഞ്ചുറിയുമാണ് ഹിമാചലിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.

കേരളത്തിന് വേണ്ടി കെ.സി.അക്ഷയ് ആറ് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തന്പിയും സന്ദീപ് വാര്യരും രണ്ടു വീതം വിക്കറ്റുകള്‍ നേടി.രണ്ടാം ദിനം കളിനിര്‍ത്തുന്പോള്‍ 219/5 എന്ന നിലയിലാണ് കേരളം.പി.രാഹുലിന്‍റെ സെഞ്ചുറിയാണ് കേരള ഇന്നിംഗ്സിലെ സവിശേഷത. 103 റണ്‍സോടെ രാഹുലും 32 റണ്‍സുമായി സഞ്ജു സാംസണുമാണ് ക്രീസില്‍. അഞ്ച് വിക്കറ്റ് ശേഷിക്കേ ഹിമാചല്‍ സ്കോറിന് ഒപ്പമെത്താന്‍ 78 റണ്‍സ് കൂടി കേരളം നേടണം.ഹിമാചല്‍ ആദ്യ ഇന്നിംഗ്സില്‍ 297 റണ്‍സിന് പുറത്തായിരുന്നു. കല്‍സിയുടെ (101) സെഞ്ചുറിയും ഋഷി ധവാന്‍റെ (58) അര്‍ധ സെഞ്ചുറിയുമാണ് ഹിമാചലിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി കെ.സി.അക്ഷയ് ആറ് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തന്പിയും സന്ദീപ് വാര്യരും രണ്ടു വീതം വിക്കറ്റുകള്‍ നേടി.

NO COMMENTS