സാമൂഹ്യ സന്ദേശം പ്രമേയമാക്കി കേരള ട്രാവല്‍മാര്‍ട്ട് സ്റ്റാളുകള്‍

236

കൊച്ചി: വാണിജ്യ താത്പര്യത്തിനപ്പുറത്തേക്ക് പരിസ്ഥിതി സംരക്ഷണമടക്കമുള്ള സന്ദേശമാണ്‌കേരള ട്രാവല്‍മാര്‍ട്ട് അതിന്റെ സ്റ്റാളുകളിലൂടെ നല്‍കുന്നത്. ഉത്തരവാദിത്ത ടൂറിസം മുസിരിസ് സ്‌പൈസ്‌റൂട്ട് എന്നീ പ്രധാന കെടിഎം പ്രമേയങ്ങള്‍ സന്ദേശമാക്കിയാണ ്സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്.വാഴവള്ളിയില്‍ കെട്ടിത്തൂക്കിയിരുക്കുന്ന വിവിധ തരംവാഴക്കുലകള്‍, കുമ്പളങ്ങ, മത്തങ്ങ, നട്ടു പിടിപ്പിച്ചിരിക്കുന്ന വഴുതനങ്ങ, തക്കാളി, ഇതൊരു പച്ചക്കറി ചന്തയാണെന്നു കരുതരുത്. കേരള ട്രാവല്‍മാര്‍ട്ടില്‍ പ്രതിനിധികളെ ആകര്‍ഷിക്കാനായി തയ്യാര്‍ചെയ്ത വൈവിദ്ധ്യങ്ങളാണിതൊക്കെ. ആവശ്യക്കാര്‍ക്ക് സ്റ്റാളില്‍കയറി പഴക്കുലയില്‍ നിന്ന് നേരിട്ട് പഴമുരിഞ്ഞ് തിന്നുകയും ചെയ്യാം. ഗ്രോ ബാഗില്‍ വളരുന്ന ഉരുളക്കിഴങ്ങ് വരെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.പരിസ്ഥിതിസംരക്ഷണ സന്ദേശം ലോകത്തിന് നല്‍കാന്‍ കെടിഎം സ്റ്റാളുകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മണ്ണു കൊണ്ടും മുളകൊണ്ടും നിര്‍മ്മിച്ച സ്റ്റാളുകള്‍ വ്യത്യസ്തത പുലര്‍ത്തുന്നു. പൂര്‍ണമായും പഴയ പത്രക്കടലാസുകള്‍ ഒട്ടിച്ചു ചേര്‍ത്ത് നിര്‍മ്മിച്ച സ്റ്റാളും പ്രതിനിധികളെ ആകര്‍ഷിക്കുന്നുണ്ട്.കേവലംവാണിജ്യ താത്പര്യങ്ങള്‍ക്കപ്പുറത്തേക്ക് സാമൂഹ്യ സന്ദേശം കൂടിയാണ് കെടിഎം മുന്നോട്ടു വയ്ക്കുന്നതെന്ന് ട്രാവല്‍മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് അബ്രഹാം ജോര്‍ജ്ജ് പറഞ്ഞു. സ്വന്തം സംരംഭങ്ങളേക്കാള്‍ കേരളത്തിന്റെ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശികളടക്കമുള്ള പ്രതിനിധികളില്‍ ഈ സന്ദേശമെത്തുന്നതോടെ ഈ പ്രതിബദ്ധത ലോകത്തിനു മുന്നില്‍ പ്രചരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ സമുദ്ര, സാഗര കണ്‍വെന്‍ഷന്‍സെന്ററില്‍ നടക്കുന്ന കേരള ട്രാവല്‍മാര്‍ട്ട ്‌പൊതുജനങ്ങള്‍ക്ക് വെള്ളിയാഴ്ച സന്ദര്‍ശിക്കാവുന്നതാണ്.നാടന്‍ ചായക്കടയുടെ പ്രമേയമാണ് മറ്റൊരുസ്റ്റാളിനുള്ളത്. കടലമിഠായിയും എള്ളുണ്ടയും തുടങ്ങി പഴക്കുലയും നാരങ്ങാമിഠായിയും ഇവിടെ ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ 0തനത് അന്തരീക്ഷം പ്രതിനിധികള്‍ക്ക് ലഭിക്കാന്‍ ഇത് സഹായിക്കുന്നു. സ്റ്റാളുകള്‍ സന്ദര്‍ശിച്ചു വരുന്നതു വഴി കല്യാണപ്പെണ്ണിനെയും ചെറുക്കനെയും കണ്ടാല്‍ അത്ഭുതപ്പെടേണ്ട.വിവാഹ ടൂറിസം കേന്ദ്രങ്ങളുടെ പ്രചരണാര്‍ത്ഥം ഒരുക്കിയിരിക്കുന്ന സ്റ്റാളാണിത്. പൂര്‍ണമായും റോസാപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച് നിര്‍മ്മിച്ചിരിക്കുന്ന സ്റ്റാള്‍ വഴി കേരളത്തിന് വിവാഹ ടൂറിസം രംഗത്ത് ഉപയോഗപ്പെടുത്താവുന്ന അനന്ത സാധ്യതകള്‍വരച്ച് കാണിച്ചിരിക്കുന്നു.കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ 360 ഡിഗ്രി വീഡിയോ വെര്‍ച്വല്‍ റിയാലിറ്റിയില്‍ കാണിക്കുന്ന സംവിധാനവും സ്റ്റാളുകളില്‍ ഒരുക്കിയിരിക്കുന്നു. പ്രത്യേക ഉപകരണത്തില്‍മൊബൈല്‍ ഘടിപ്പിച്ചാണ് യുട്യൂബ് വഴി ഈ വീഡിയോകാണിക്കുന്നത്. കേരളത്തിന്റെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത ഈ വീഡിയോകള്‍ ടൂറിസം മാര്‍ക്കറ്റിംഗില്‍ വ്യാപകമായി ഉപയോഗിക്കാവുന്നതാണ്. സ്വന്തം മൊബൈല്‍ വഴിവെര്‍ച്വല്‍ റിയാലിറ്റി സാധ്യമാക്കുന്ന താത്കാലിക ഉപകരണവും പ്രതിനിധികള്‍ക്ക് ഈ സ്റ്റാള്‍ വഴി നല്‍കുന്നുണ്ട്.
തേയിലത്തോട്ടങ്ങളുടെയും കഥകളിയുടെയും പശ്ചാത്തലത്തില്‍ ഫോട്ടോ എടുത്ത് ഓര്‍മ്മച്ചിത്രമായി സൂക്ഷിക്കാവുന്ന സംവിധാനവും സ്റ്റാളുകളില്‍ ഒരുക്കിയിരിക്കുന്നു.

NO COMMENTS

LEAVE A REPLY