സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

190

പാലക്കാട് • സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ കൂറ്റന്‍ വേദിയിലായിലാണ് ചടങ്ങ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ കെ.ജി. ജോര്‍ജിന് സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയല്‍ പുരസ്കാരം മുഖ്യമന്ത്രി സമര്‍പ്പിച്ചു. വിവിധ വിഭാഗങ്ങളിലായി 48 ചലച്ചിത്ര പുരസ്കാരങ്ങളാണ് മുഖ്യമന്ത്രി സമ്മാനിച്ചത്. നടന്‍ മധു, നടിമാരായ ശാരദ, ഷീല, കവിയൂര്‍ പൊന്നമ്മ, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്ബി, സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍, ശബ്ദലേഖകന്‍ റസൂല്‍ പൂക്കുട്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

NO COMMENTS

LEAVE A REPLY