രഞ്ജി താരം തൂങ്ങി മരിച്ച നിലയില്‍

30

ആലപ്പുഴ: മികച്ച ഓഫ് സ്പിന്നര്‍ എന്ന് പേരെടുത്ത മുന്‍ കേരള രഞ്ജി താരം എം. സുരേഷ് കുമാറിനെ (48) ആലപ്പുഴ പഴവീട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സുരേഷ് കുമാര്‍ കേരളത്തിനായി ഒട്ടേറെ മത്സരങ്ങളില്‍ ബാറ്റു കൊണ്ടും മികച്ച പ്രകടനം നടത്തിയ താരമാണ്.

1990-ല്‍ രാഹുല്‍ ദ്രാവിഡി​െന്‍റ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ അംഗമായിരുന്നു. മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങും ഡിയോണ്‍ നാഷും ഉള്‍പ്പെട്ട കിവീസ് യുവനിരയ്ക്കെതിരേ യൂത്ത് ടെസ്റ്റും ഏകദിന പരമ്ബരയും കളിച്ചിട്ടുണ്ട്.

72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്നായി ഒരു സെഞ്ച്വറിയടക്കം 1657 റണ്‍സും 196 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏഴ് അര്‍ധ സെഞ്ച്വറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 51 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 433 റണ്‍സും 52 വിക്കറ്റുകളും സ്വന്തമാക്കി.

1994-95 രഞ്ജി സീസണില്‍ തമിഴ്നാടിനെ ആദ്യമായി കീഴടക്കിയ കേരള രഞ്ജി ട്രോഫി ടീമിലെ പ്രധാന താരമായിരുന്നു സുരേഷ്.മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം കൂടിയായിരുന്ന അദ്ദേഹം സുഹൃത്തുക്കള്‍ക്കിടയില്‍ ഉമ്രി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. റെയില്‍വേയില്‍ ജോലി ചെയ്തു വരികയായിരുന്നു