തൃശൂരില്‍ പ്രതികളെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കു നേരെ ഗുണ്ടാ ആക്രമണം

205

തൃശൂര്‍: ജില്ലയില്‍ രണ്ടിടങ്ങളില്‍ വീടുകള്‍ക്ക് ബോംബെറിഞ്ഞ സംഭവത്തിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കു നേരെ ഗുണ്ടാ ആക്രമണം. ഒല്ലൂര്‍ എസ്‌ഐ ഉള്‍പ്പടെ മൂന്നുപൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. അക്രമി സംഘത്തിലെ രണ്ട് പേര്‍ കസ്റ്റഡിയിലായതായി സൂചന. ആക്രമങ്ങള്‍ക്ക് പിന്നില്‍ കടവി രഞ്ജിത്തിന്റെ സംഘമെന്ന് പൊലീസ്. കടവി രഞ്ജിത്തിനെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതപ്പെടുത്തിയതായും അന്വേഷണ സംഘം
ഗുണ്ടാ പിരിവ് നല്‍കാതിരുന്ന കച്ചവടക്കാരന്റെ വീടിന് നേരെയും വിയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മനോജിന്റെ വീടിനുനേരെയും ബോംബെറിഞ്ഞ കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസുകാര്‍ക്കുനേരെ ആക്രമണമുണ്ടായത്.
ഒല്ലൂര്‍ എസ്‌ഐ പ്രശാന്ത് ക്ലിന്റ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ധനേഷ്, ഷിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ അക്രമികള്‍ വടിവാള്‍ വീശുകയായിരുന്നു. ഈ അതിക്രമത്തിലാണ് പൊലീസുകാരനായ ധനേഷിന്റെ മൂക്കിന് പരിക്കേറ്റത്. ഉദ്യാഗസ്ഥര്‍ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി അസിസ്റ്റന്റ് കമ്മീഷ്ണര്‍ ഷാഹുല്‍ ഹമീദ് പറഞ്ഞു
ആക്രണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗൂണ്ട കടവി രഞ്ജിത്തിനെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. നിരവധി കേസുകളില്‍ പ്രതിയായ കടവി രഞ്ജിത്ത് കാപ്പാ നിയമപ്രകാരമുള്ള ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അതിന് പിന്നാലെയായിരുന്നു ആക്രമണങ്ങള്‍.

NO COMMENTS

LEAVE A REPLY