കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്

155

തിരുവനന്തപുരം : കോവിഡ് 19 മഹാമാരിയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന, കേരളാ മോട്ടോർ തൊഴി ലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ ബസ്സ്, ഗുഡ്സ്, ടാക്സി, ആട്ടോറിക്ഷാ തൊഴിലാളികൾക്ക് യഥാ ക്രമം 5000/-, 3500/-, 2500/-, 2000/- രൂപ നിരക്കിൽ ബോർഡിൽ നിന്നും സൗജന്യ ധനസഹായം അനുവദിച്ചിരുന്നു.

കേരളത്തിലെ പൊതുഗതാഗത മേഖല അതിഗുരുതരമായ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്നതിനിടയിൽ അതി തീവ്ര മഴയുമായി ബന്ധപ്പെട്ട് പ്രകൃതിദുരന്തങ്ങളും വന്ന് പെട്ട സാഹചര്യത്തിൽ മലയാളികളുടെ മഹോത്സവമായ ഓണ ത്തിന് മുമ്പ് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മുഴുവൻ തൊഴിലാളികൾക്കും ആദ്യഘട്ട ധന സഹായത്തിന് പുറമേ 1000/- രൂപ വീതം സൗജന്യ ധനസഹായം അനുവദിയ്ക്കുവാൻ തീരുമാനിച്ചു. ആദ്യഘട്ട ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല. അവരുടെ അക്കൗണ്ടിലേക്ക് ഈ തുക ക്രെഡിറ്റാകുന്നതാണ്.

നാളിതുവരെ അപേക്ഷ നൽകാത്ത, ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾ ബോർഡിൻ്റെ motorworker.kmtwwfb.kerala.gov.in എന്ന വെബ് പോർട്ടലിലൂടെ ആഗസ്ത് 31നകം അപേക്ഷ സമർപ്പിക്കണമെന്ന് ചെയർമാൻ അഡ്വ.M S സ്കറിയ അറിയിച്ചു.ഈ വാർത്ത പത്രമാധ്യമങ്ങളിലൂടെയും വിവിധ ദൃശ്യ_ശ്രവൃ മാധൃമങ്ങളിലൂടെയും അറിയിപ്പ് കൊടുക്കേണ്ട താണ്.കൂടാതെ ഉപദേശക സമിതി അംഗങ്ങളെയും അറിയിയ്ക്കേണ്ടതാണ്.

NO COMMENTS