സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

193

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ അവ്യക്തതയെന്ന് മുഖ്യമന്ത്രി. മെറിറ്റ് പാലിക്കാനാകുമോ എന്നതിലെ വ്യക്തതക്കായി ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കും. മാനേജുമെന്‍റുകളുമായി ഏറ്റുട്ടലിനില്ലെന്നും പിണറായി വിജയന്‍ കൊച്ചിയില്‍ പറഞ്ഞു.
സ്വാശ്രയ മെഡിക്കല്‍-ഡെന്‍റല്‍ പ്രവേശനം ഏകീകരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി വിധിയില്‍ അവ്യക്തതയുണ്ടെന്നാണ് സര്‍ക്കാരിന്റെ പക്ഷം. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റില്‍ മെറിറ്റ് മാനദണ്ഡമാക്കി പ്രവേശനം നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് മെറിറ്റ് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്ന് സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം ഉറപ്പിക്കാനാവില്ലെന്ന് പിണറായി പറഞ്ഞു. ഇതില്‍ വ്യക്തതയുണ്ടാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കണം
മെഡിക്കല്‍ പ്രവേശനത്തില്‍ പൊതുവായ താത്പര്യം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതേസമയം മാനേജുമെന്റുകളുമായി ഏറ്റുട്ടലിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിനായി മാനേജ്മെന്റ് പ്രതിനിധികളുമായി സര്‍ക്കാര്‍ അടുത്തദിവസം കൊച്ചിയില്‍ ചര്‍ച്ച നടത്തും. ഹൈക്കോടതി വിധി ചര്‍ച്ച ചെയ്യാനായി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍, ജസ്റ്റിസ് ജെയിംസ്, അഡ്വ എം.കെ ദാമോദരന്‍ എന്നിവരുമായി മുഖ്യമന്ത്രി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി.

NO COMMENTS

LEAVE A REPLY