ഫീസിളവില്ല: സ്വാശ്രയ ചര്‍ച്ച പരാജയം

184

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ ഫീസ് സംബന്ധിച്ച്‌ മാനേജ്മെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കി സമരം ഒത്തുതീര്‍പ്പാക്കാമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും നിലവിലെ അവസ്ഥയില്‍ നിന്ന് മാനേജ്മെന്റുകള്‍ പിന്നോട്ട് പോവാന്‍ തയ്യാറാവാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്.മൂന്ന് മണിയോടെ നടന്ന ചര്‍ച്ചയില്‍ പ്രശ്നം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും നിര്‍ദേശം മുന്നോട്ട് വെക്കാനുണ്ടോയെന്ന് മുഖ്യമന്ത്രി മാനേജ്മെന്റ് പ്രതിനിധികളോട് ചോദിക്കുകയായിരുന്നു.എന്നാല്‍ തങ്ങള്‍ക്ക് ഒരു നിര്‍ദേശവുമില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചതോടെയാണ് ചര്‍ച്ച ധാരണയാവാതെ പിരിഞ്ഞത്.ഫീസിളവുമായി ബന്ധപ്പെട്ട് ഒരു കാര്യവും സര്‍ക്കാരും മാനേജ്മെന്റുകളും ചര്‍ച്ച ചെയ്തില്ലെന്നും നടന്നത് മുന്‍കൂട്ടി നിശ്ചയിച്ച ചര്‍ച്ച മാത്രമാണെന്നുമാണ് മാനേജ്മെന്റ് പ്രതിനിധികള്‍ പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇനിയൊരു ചര്‍ച്ചയുമില്ലെന്നും ഇവര്‍ അറിയിച്ചു.