ഹത്‌റാസിലേക്കുള്ള യാത്രക്കിടെ പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകനെ വിട്ടയക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) സുപ്രിം കോടതിയില്‍

8

ഹത്‌റാസിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) സുപ്രിം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. സിദ്ദിഖുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കാന്‍ അഭിഭാഷകനെ അനുവദിച്ചിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

മഥുര ജയിലിലെ സാഹചര്യം അത്യന്തം ഭീതിതമാണെന്നും അക്കാര്യം പരിശോധിക്കണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.സിദ്ദീഖ് കാപ്പനെ കാണാന്‍ ഇതുവരെ അഭിഷകന് അനുമതി നല്‍കാത്തതിനാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്ന് കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടി.