ഹൈക്കോടതി 200 മീറ്റര്‍ ചുറ്റളവില്‍ രണ്ടു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

204

കൊച്ചി • കേരള ഹൈക്കോടതി മന്ദിരത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ യോഗം, സംഘം ചേരല്‍, പ്രകടനം, ഉച്ചഭാഷിണിയുടെ ഉപയോഗം എന്നിവ നിരോധിച്ച്‌ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉത്തരവിട്ടു. ക്രിമിനല്‍ നടപടി ചട്ടത്തിലെ 144 (3) വകുപ്പ് പ്രകാരമുള്ള ഉത്തരവ് നവംബര്‍ 17 മുതല്‍ രണ്ടു മാസത്തേക്ക് പ്രാബല്യത്തിലുണ്ടായിരിക്കും. കേരള ഹൈക്കോടതിയുടെ ജൂലൈ 27ലെ ഇടക്കാല ഉത്തരവിന്റെയും അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ നവംബര്‍ 10നു നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്ട്രേറ്റ് എന്ന നിലയില്‍ കലക്ടറുടെ ഉത്തരവ്. കൊച്ചി സിറ്റി പോലീസ് ചീഫിനും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ കണയന്നൂര്‍ തഹസില്‍ദാര്‍ക്കുമാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല.ഉത്തരവ് സംബന്ധിച്ച വിശദാംശങ്ങള്‍ നിയമവകുപ്പ് സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY