തോമസ് ചാണ്ടിയുടെ കയ്യേറ്റം ; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

233

കൊച്ചി : തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം.
മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് കോടതി ചോദിച്ചു. സാധാരണക്കാര്‍ ഭൂമി കയ്യേറിയാലും ഇതേ നിലപാടാണോ എന്നും കോടതി ആരാഞ്ഞു. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് വിമര്‍ശനം. തൃശ്ശൂര്‍ സ്വദേശി ടി എന്‍ മുകുന്ദനാണ് പരാതിക്കാരന്‍.

NO COMMENTS