ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

189

കൊച്ചി: ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം മാണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചത്.
പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കണം എന്നും കോടതി വിജിലന്‍സിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെളിവില്ലാതിരുന്നിട്ടും തനിക്കെതിരെ അന്വേഷണം തുടരുന്നത് ചോദ്യം ചെയ്താണ് മാണി ഹൈക്കോടതിയെ സമീപിച്ചത്.