കേരള കോണ്‍ഗ്രസ്-ബി എന്‍സിപിയിലേക്ക്

227

കൊച്ചി : കേരള കോണ്‍ഗ്രസ്-ബി എന്‍സിപിയിലേക്കെന്ന് സൂചന. നാലിന് ചേരുന്ന കേരള കോണ്‍ഗ്രസ് (ബി)യുടെ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യും. ജനുവരി ആറിന് ആര്‍ ബാലകൃഷ്ണന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനും ബാലകൃഷ്ണപിള്ളയ്ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കും. എന്‍സിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പിള്ളയുടെ പുതിയ നീക്കം. ഗണേഷ് കുമാറാണ് കേരള കോണ്‍ഗ്രസ് (ബി)യുടെ ഏക എം.എല്‍എ.