സം​സ്ഥാ​ന​ത്തി​ന്‍റെ സാമ്പത്തി​ക മേ​ഖ​ല ത​ക​ര്‍​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

134

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്- 19 വൈ​റ​സ് വ്യാ​പ​ന​വും തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളും മൂ​ലം സം​സ്ഥാ​ന​ത്തി​ന്‍റെ സാമ്പത്തി​ക മേ​ഖ​ല ത​ക​ര്‍​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ടൂ​റി​സം മേ​ഖ​ല​യ്ക്കും വ​ന്‍ ത​ക​ര്‍​ച്ച​യാ​ണ് നേ​രി​ട്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ വി​ദേ​ശി​ക​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. വി​ദേ​ശ വ​നി​ത​യെ ബ​സി​ല്‍ നി​ന്ന് ഇ​റ​ക്കി​വി​ട്ട ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ള്‍ ഇ​നി ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്ന് പി​ണ​റാ​യി ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ത​ന്നെ ന​ശി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി അ​ങ്ങ​നെ​യു​ള്ള മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പ്ര​വൃ​ത്തി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും അ​റി​യി​ച്ചു.

NO COMMENTS