കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിയെ നേരിടും

8

ഐ എസ് എല്ലില്‍ ഒന്നാമത് നില്‍ക്കുന്ന മുംബൈ സിറ്റിയെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നേരിടും. ഐ എസ് എല്ലിലെ ഏറ്റവും മികച്ച സ്ക്വാഡുകളില്‍ ഒന്നാണ് മുംബൈ സിറ്റിയുടേതെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ കിബു വികൂന പറഞ്ഞു. എന്നാല്‍ അവരെ തോല്‍പ്പിക്കാനുള്ള മികവ് കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട് എന്ന് കിബു പറയുന്നു. നാളെ മൂന്ന് പോയിന്റ് മാത്രം ആണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തമായി ഒരു ഫിലോസഫി ഉണ്ട്. എങ്കിലും എതിരാളികളെ നോക്കി ആകും താന്‍ തന്റെ ടീമിനെ ഒരുക്കുകയെന്നും ആഡം ലെ ഫോണ്ട്രെയും ഒഗ്ബെചെയും വലിയ താരങ്ങള്‍ ആണെന്നും അവരെ തടയേണ്ടതുണ്ട്യെന്നും കിബു പറഞ്ഞു.