കേളി അഭിമന്യു അനുസ്മരണം സംഘടിപ്പിച്ചു

335
കെപിഎം സാദിഖ് അഭിമന്യു അനുസ്മരണ പ്രഭാഷണം നടത്തുന്നു

റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ റിയാദില്‍ സംഘടിപ്പിച്ച അഭിമന്യു അനുസ്മരണ യോഗം അക്ഷരാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയ വിരുദ്ധ തീവ്രവാദ വിരുദ്ധ പ്രതിഷേധ സംഗമമായി മാറി. 

കേരളത്തിലെ കലാലയങ്ങളിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള മത വര്‍ഗ്ഗീയ തീവ്രവാദികളുടെ ബോധപൂര്‍വ്വവും ആസൂത്രിതവുമായശ്രമത്തിന്‍റെ ഫലമാണ് എറണാകുളം മഹാരാജാസ് കോളെജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന്‍റ  ദാരുണമായ കൊലപാതകമെന്നും എന്തു വിലകൊടുത്തും കേരളത്തിലെ കാമ്പസുകളെ രാഷ്ട്രീയ പ്രബുദ്ധമാക്കുകയും വര്‍ഗ്ഗീയവാദ തീവ്രവാദ മുക്തവുമാക്കുകയും ചെയ്യുക എന്നതാണ് അഭിമന്യുവിന്‍റെ രക്തസാക്ഷിത്വം ആവശ്യപ്പെടുന്നതെന്നും അനുസ്മറണയോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

കേളി പ്രസിഡന്‍റ് ദയാനന്ദന്‍ ഹരിപ്പാടിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ സ്വാഗതം പറഞ്ഞു. ബിപി രാജീവന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മുഖ്യ രക്ഷാധികാരി ആക്ടിംഗ് കണ്‍വീനര്‍ കെപിഎം സാദിഖ് അനുസ്മരണ പ്രഭാഷണം നടത്തി. റഷീദ് മേലേതില്‍, സതീഷ് കമാര്‍, ഷമീര്‍ കുന്നുമ്മല്‍, സുധാകരന്‍ കല്ല്യാശ്ശേരി, ടി ആര്‍ സുബ്രഹ്മണ്യന്‍ എന്നിവരും അഭിമന്യുവിനെ അനുസ്മരിച്ച് സംസാരിച്ചു.

റിയാദില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും കേളി അംഗങ്ങളും പൊതുസമൂഹവും ഉള്‍പ്പെടെ നിരവധിപേര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.

NO COMMENTS