പുല്‍വാമ ആക്രമണത്തില്‍ 40 സൈനികരെ പാകിസ്താന്‍ കൊന്നത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിയെ സഹായിക്കാനാണോയെന്ന് – കെജ്രിവാള്‍

169

ദില്ലി: പുല്‍വാമ ആക്രമണത്തില്‍ 40 സൈനികരെ പാകിസ്താന്‍ കൊന്നത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിയെ സഹായിക്കാനാണോയെന്ന് കെജ്രിവാള്‍ ചോദിച്ചു. പാകിസ്താനും ഇമ്രാന്‍ഖാനും പരസ്യമായി മോദിയെ സപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്കിടയില്‍ രഹസ്യമായ ബന്ധമുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായി. എല്ലാവരും ഇപ്പോള്‍ ചോദിക്കുന്നത് ഫെബ്രുവരി 14ലെ പുല്‍വാമ ആക്രമണം മോദിജിക്ക് വേണ്ടിയാണോ പാകിസ്താന്‍ നടത്തിയതെന്നാണ്”. കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി ജയിച്ചാല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ എളുപ്പമാകുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവന പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് കെജ്രിവാളിന്റെ ട്വീറ്റ്.ബിജെപിയുടെ നേതൃത്വത്തില്‍ മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ കാശ്മിരിലെ പ്രശ്‌നപരിഹാരത്തിന് സാധ്യത തെളിയുമെന്ന് വിദേശ മാധ്യമങ്ങള്‍ക്ക് കൊടുത്ത അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറയുന്നു. 1947 ല്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള 3 യുദ്ധങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഇതില്‍ രണ്ടെണ്ണം കാശ്മിരിന്റെ പേരിലായിരുന്ന. ഫെബ്രുവരിയിലെ ചാവേറാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ വലിയൊരു പ്രതിസന്ധിയാണ് രാജ്യം നേരിട്ടത്.

പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിലിട്ടറി ഗ്രൂപ്പായ ജയ്‌ഷെ ഇ മുഹമ്മദാണെന്ന വാദം ഇസ്ലാമബാദ് നിഷേധിച്ചതാണ്. എന്നാല്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലെ മിലിറ്ററി ട്രെയിനിംഗ് ക്യാപിലേക്ക് ഇന്ത്യ വ്യോമാക്രമണം നടത്തി.സ്വന്തം രാജ്യത്തിന് നേരെ നടന്ന ആക്രമണങ്ങളില്‍ പാക്‌സിതാന്‍ പ്രത്യാക്രമണം നടത്തി. ഈ പ്രത്യാക്രമണത്തെ നരേന്ദ്ര മോദിക്കും അദ്ദേഹത്തിനെ പിന്തുണയ്ക്കുന്ന ബിജെപിക്കും ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രചരണത്തിന് ആക്കം കൂട്ടിയതായി വിദഗ്ധര്‍ പറയുന്നു. വോട്ടെടുപ്പ് നടക്കുന്ന വരുന്ന ആഴ്ചകളിലും പാകിസ്താനെതിരെ ഇന്ത്യ ആക്രമണം നടത്തുമെന്ന് രഹസ്യവിവരം ലഭിച്ചതായും ഇമ്രാന്‍ ഖാന്‍ പറയുന്നു.

NO COMMENTS