യു​വാ​ക്ക​ളുമായി ക​ളി​ക്കാ​ന്‍ നി​ല്‍​ക്ക​രു​ത് – തൊ​ഴി​ലി​ല്ല – വേ​ത​നം കു​റ​യു​ന്നു എ​ഴു​ത്തു​കാ​ര​നും ബി​ജെ​പി അ​നു​ഭാ​വി​യു​മാ​യ ചേ​ത​ന്‍ ഭ​ഗ​ത്

157

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യയുടെ സമ്പത്ത് ​വ്യവസ്ഥയെ ഉ​യ​ര്‍​ത്തു​ന്ന​തി​നാ​വ​ണം ശ്ര​ദ്ധ ന​ല്‍​കേ​ണ്ട​തെ​ന്നും യു​വാ​ക്ക​ളുമായി ക​ളി​ക്കാ​ന്‍ നി​ല്‍​ക്ക​രു​തെന്നും തൊ​ഴി​ലി​ല്ല വേ​ത​നം കു​റ​യു​ന്നുവെന്നും ഡ​ല്‍​ഹി​യി​ല്‍ വി​ദ്യാ​ര്‍​ഥി പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കെ​തി​രാ​യ പോ​ലീ​സ് അ​ടി​ച്ച​മ​ര്‍​ത്ത​ലി​ല്‍ ബി​ജെ​പി അ​നു​ഭാ​വി​യു​മാ​യ ചേ​ത​ന്‍ ഭ​ഗ​ത് പ്ര​തി​ഷേധിച്ചു. മ​റ്റു പ്ര​ശ്ന​ങ്ങ​ളി​ല്‍​നി​ന്നു ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ശ്ര​മ​ങ്ങ​ളെ​ന്നും ഇ​നി​യും യു​വാ​ക്ക​ളു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്ക​രു​തെ​ന്നും ചേ​ത​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

തു​ട​ര്‍​ച്ച​യാ​യി ഇ​ന്‍റ​ര്‍​നെ​റ്റ് ത​ട​സ​പ്പെ​ടു​ത്തു​ന്ന​തു വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കു സമ്പത്ത് ​വ്യവസ്ഥ​യ്ക്കും ഭൂ​ഷ​ണ​മ​ല്ല. മ​റ്റു ലോ​ക​രാ​ജ്യ​ങ്ങ​ള്‍​ക്കു മു​ന്പി​ല്‍ ഇ​ന്ത്യ​യെ​ക്കു​റി​ച്ചു മോ​ശം അ​ഭി​പ്രാ​യം സൃ​ഷ്ടി​ക്കാ​ന്‍ ഇ​തു കാ​ര​ണ​മാ​കും. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം കൂ​ടു​ത​ല്‍ പ​ഠ​ന​ങ്ങ​ളും ച​ര്‍​ച്ച​ക​ളും ആ​വ​ശ്യ​മു​ള്ള​താ​ണ്. രാ​ജ്യ​ത്തെ സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കു​ന്ന​തു സമ്പത്ത് ​വ്യവസ്ഥ​യ്ക്കു ഗു​ണ​ക​ര​മ​ല്ല.

സമ്പത്ത് ​വ്യവസ്ഥ ത​ക​രു​ക​യാ​ണ്. തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടു​ന്നു. ഇ​ന്‍റ​ര്‍​നെ​റ്റ് നി​രോ​ധി​ക്കു​ന്നു. പോ​ലീ​സ് ലൈ​ബ്ര​റി​ക​ള്‍​ക്കു​ള്ളി​ല്‍ പോ​ലും ക​ട​ക്കു​ന്നു. യു​വ​ജ​ന​ങ്ങ​ള്‍​ക്കു ക്ഷ​മ​യു​ണ്ടാ​കും, പ​ക്ഷേ അ​തി​ന്‍റെ പ​രി​ധി പ​രീ​ക്ഷി​ക്ക​രു​ത്. എ​ല്ലാ​വ​രും സാ​ഹോ​ദ​ര്യ​ത്തി​ല്‍ ജീ​വി​ക്കു​ന്ന, മെ​ച്ച​പ്പെ​ട്ട സ​ന്പ​ദ്വ്യ​വ​സ്ഥ​യു​ള്ള ഒ​രു രാ​ജ്യ​മാ​ണു ത​ന്‍റെ താ​ത്പ​ര്യം. അ​താ​ണ് ത​ന്‍റെ സ്വ​പ്നം. താ​ന്‍ ആ​രു​ടെ​യും പ​ക്ഷ​ത്ത​ല്ല. താ​ന്‍ രാ​ജ്യ​ത്തി​ന്‍റെ പ​ക്ഷ​ത്താ​ണെ​ന്നും ചേ​ത​ന്‍ ഭ​ഗ​ത് പ​റ​ഞ്ഞു.

പേ​ര് എ​ന്തു ത​ന്നെ​യാ​ണെ​ങ്കി​ലും ഇ​ന്ത്യ​യി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ മു​സ്ലിം, ഹി​ന്ദു എ​ന്നി​ങ്ങ​നെ വേ​ര്‍​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​വ​യെ​ല്ലാം ഇ​ന്ത്യ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളാ​ണ്. അ​വ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. നോ​ട്ട് നി​രോ​ധ​നം, ജി​എ​സ്ടി, ആ​ര്‍​ട്ടി​ക്കി​ള്‍ 370, പൗ​ര​ത്വ ദേ​ഭ​ഗ​തി നി​യ​മം എ​ന്നി​വ​യൊ​ക്കെ വ​ന്‍ പ്ര​തി​ഷേ​ധം വി​ളി​ച്ചു​വ​രു​ത്തി​യ​വ​യാ​ണ്. എ​ല്ലാ​ത്തി​നും യേ​സ് പ​റ​യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര​യാ​ണു പ്ര​ശ്നം. ശ​രി​യാ​യ ചോ​ദ്യ​ങ്ങ​ളും സം​ശ​യ​ങ്ങ​ളും ഉ​യ​ര്‍​ത്തു​ന്ന​തി​ല്‍ ഭ​യ​ക്കേ​ണ്ട​തി​ല്ല. തീ​രു​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന രീ​തി​യി​ല്‍ മാ​റ്റം വ​രേ​ണ്ട​തു​ണ്ടെ​ന്നും ചേ​ത​ന്‍ ഭ​ഗ​ത് ചൂ​ണ്ടി​ക്കാ​ട്ടി.

NO COMMENTS