കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

175

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. അഡ്വ. രാമന്‍പിള്ള മുഖേനയാണ് കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. പള്‍സര്‍ സുനിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും കേസുമായി ബന്ധമില്ലാത്ത തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നതായും ജാമ്യാപേക്ഷയില്‍ കാവ്യ ആരോപിക്കുന്നു.
അന്വേഷണ സംഘം നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്. ഒന്നാം പ്രതി പറയുന്നത് പോലീസ് അതേപടി വിശ്വസിക്കുന്നു. നിയമവിരുദ്ധമായ കാര്യങ്ങളാണ് പോലീസ് സ്വീകരിക്കുന്നത്. അന്വേഷണ സംഘത്തലവനായ എസ്പിയും സിഐയുമാണ് ഇതിന് പിന്നില്ലെന്നും കാവ്യ ആരോപിച്ചു.