കാവ്യാ മാധവന്‍റെ വീട്ടിലെ സന്ദര്‍ശക രജിസ്റ്റര്‍ അപ്രത്യക്ഷമായി

235

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപണം നേരിടുന്ന കാവ്യാ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചനിലയില്‍. നടി ആക്രമിക്കപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള സന്ദര്‍ശകരുടെ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്ററാണ് കാണാതായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളം വീണ് നശിച്ചെന്നാണ് വില്ലയിലെ സുരക്ഷാ ജീവനക്കാരുടെ വാദം. കാവ്യയുടെ വില്ലയില്‍ പോയിട്ടുണ്ടെന്ന് പള്‍സര്‍ സുനി നേരത്തെ മൊഴി നല്‍കിയിരുന്നു. പേരും ഫോണ്‍ നമ്പറും രജിസ്റ്ററില്‍ കുറിച്ചിട്ടുണ്ടെന്നും പള്‍സര്‍ ളെിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ രജിസ്റ്റര്‍ കാണാതായതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. രജിസ്റ്റര്‍ മനപൂര്‍വം നശിപ്പിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്.