കവിയൂര്‍ കേസില്‍ മലക്കം മറിഞ്ഞ് സിബിഐ ; മകളെ പിതാവ് പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ റിപ്പോർട്ട്

206

കൊച്ചി : കവിയൂര്‍ കേസില്‍ മകളെ പിതാവ് പീഡിപ്പിച്ചതിന് തെളിവില്ലെന്നാണ് ഇപ്പോള്‍ നാലാം അന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിരിക്കുന്നത്. പീഡിപ്പിച്ചത് പിതാവായിരിക്കാമെന്ന സാധ്യത മാത്രമാണുള്ളതെന്നും ഉറപ്പിച്ച് പറയാനാകില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിന് ശാസ്ത്രീയ തെളിവുകളില്ല. ഡിഎന്‍എ പരിശോധന നടത്തിയിട്ടില്ല. ലതാ നായരുടെ പ്രേരണയിലാണ് കുടുംബം ആത്മഹത്യ ചെയ്തത്. കേസ് അട്ടിമറിക്കുന്നതിനോ കുടുംബം ആത്മഹത്യ ചെയ്യുന്നതിനോ ബാഹ്യ പ്രേരണകളില്ലെന്നും കേസില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നു.

എന്നാല്‍ മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പിതാവ് മകളെ പീഡിപ്പിച്ചിരുന്നുവെന്നാണ് സിബിഐ പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്നാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നും കണ്ടെത്തലുണ്ടായിരുന്നു. എന്നാല്‍ സിബിഐയുടെ ഈ കണ്ടെത്തല്‍ കോടതി തള്ളി. ശാസ്ത്രീയ അടിസ്ഥാനത്തിലല്ല കണ്ടെത്തലെന്ന് അന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ അന്നത്തേതില്‍നിന്നും തീര്‍ത്തും വിരുദ്ധമായ കണ്ടെത്തലാണ് ഇപ്പോള്‍ സിബിഐ റിപ്പോര്‍ട്ടിലുള്ളത്. 2004 സെപ്തംബര്‍ 28നാണ് കവിയൂരിലെ വാടക വീട്ടില്‍ മൂന്ന് മക്കളേയും മാതാവിനേയും വിഷം കഴിച്ച് മരിച്ച നിലയിലും പിതാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്

NO COMMENTS