കാവേരി നദിയില്‍ നിന്ന് 2000 ഘനയടി ജലം തമിഴ്നാടിന് നല്‍കുന്നത് കര്‍ണാടകം തുടരണമെന്ന് സുപ്രീംകോടതി

262

ന്യൂഡല്‍ഹി: കാവേരി നദിയില്‍ നിന്ന് സെക്കന്‍ഡില്‍ 2000 ഘനയടി ജലം തമിഴ്നാടിന് നല്‍കുന്നത് കര്‍ണാടകം തുടരണമെന്ന് സുപ്രീംകോടതി. ഇനി ഒരു ഉത്തരവുണ്ടാകും വരെ ഈ അളവില്‍ ജലം നല്‍കുന്നത് തുടരണമെന്നാണ് ഉത്തരവ്. ഇരുസംസ്ഥാനങ്ങളും സമാധാനവും സാഹോദര്യവും നിലനിര്‍ത്തണമെന്നും പരമോന്നത നീതിപീഠം നിര്‍ദേശിച്ചു. ഇരുസംസ്ഥാനങ്ങളും ദുരിതത്തിലാണെന്നും വിളനാശത്തിന് മതിയായ നഷ് ടപരിഹാരം കര്‍ഷകര്‍ക്ക് നല്‍കണമെന്നും സുപ്രീംകോടതി നിയമിച്ച മേല്‍നോട്ടസമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നദീജല കേസില്‍ ബുധനാഴ്ചയും വാദം തുടരും.

NO COMMENTS

LEAVE A REPLY