കാവേരി ജല മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ റെയില്‍ തടയല്‍ സമരം

226

ചെന്നൈ: കാവേരി ജല മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍. ഡി.എം.കെയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ 48 മണിക്കൂര്‍ ട്രെയിന്‍ തടയല്‍ സമരം നടക്കുകയാണ്. ഡി.എം.കെ ട്രഷറര്‍ എം.കെ സ്റ്റാലിനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. പേരാംപൂര്‍ സ്റ്റേഷന്‍ ഉപരോധിച്ച സ്റ്റാലിന്‍ അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെങ്കിലും പിന്നീട് വിട്ടയച്ചു. ഡി.എം.കെയ്ക്ക് പുറമേ ഇടതുകക്ഷികളും എം.ഡി.എം.കെയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. തഞ്ചാവൂര്‍, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു.കാവേരിയില്‍ നിന്നും കര്‍ണാക തമിഴ്നാടിന് വിട്ടുകൊടുക്കുന്ന ജലം അപര്യാപ്തമാണ്. കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഡി.എം.കെ ആരോപിച്ചു.

NO COMMENTS

LEAVE A REPLY