കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിക്ക് അഭിപ്രായം പറയാനാകില്ലെന്ന് കേന്ദ്രം

255

ബെംഗളൂരു • കാവേരി വെള്ളം തമിഴ്നാടിന് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്ന കാര്യത്തില്‍ സുപ്ര‍ീംകോടതിയ്ക്ക് അഭിപ്രായം പറയാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിയമനിര്‍മാണ സഭയുടെ അധികാര പരിധിയിലുള്ളതാണ് വിഷയമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്ര‍ീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി.
സമാന ആവശ്യവുമായി കര്‍ണാടകയും സുപ്ര‍ീംകോടതിയെ സമീപിച്ചിരുന്നു. കാവേരി ജലം തമിഴ്നാടിന് വിട്ടുനല്‍കണമോ എന്ന് ചര്‍ച്ച ചെയ്യാന്‍ കര്‍ണാടകയില്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരുകയാണ്.അതേസമയം, കര്‍ണാടക സര്‍ക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. തമിഴ്നാടിനു വെള്ളം വിട്ടുനല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെയാണ് കോടതി വിമര്‍ശിച്ചത്.