തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കുന്ന കാര്യം വെള്ളിയാഴ്ച സംയുക്ത നിയമസഭ സമ്മേളനം ചേര്‍ന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

178

സുപ്രീം കോടതി ഉത്തരവനുസരിച്ച്‌ തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കുന്ന കാര്യം വെള്ളിയാഴ്ച സംയുക്ത നിയമസഭ സമ്മേളനം ചേര്‍ന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വെള്ളം വിട്ടുകൊടുക്കരുതെന്ന് സര്‍വ്വകക്ഷി സമ്മേളനത്തില്‍ പങ്കെടുത്ത ജെ.ഡി.എസ് ആവശ്യപ്പെട്ടു സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ണാടക തമിഴ്നാട് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.മണിക്കൂറുകള്‍ നീണ്ട യോഗങ്ങള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷമാണ് കാവേരി നദീ ജലം തമിഴ്നാടിന് വിട്ടുനല്‍കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്ന കാര്യം ആലോചിക്കാന്‍ പ്രത്യേക നിയമസഭ സമ്മേളനം വിളച്ചുചേര്‍ക്കുന്നതിന് കര്‍ണാടകം തീരുമാനിച്ചത്. വെള്ളിയാഴ്ച ചേരുന്ന സംയുക്ത സമ്മേളനത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.നേരത്തെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ നിയമസഭയുടെ അധികാരം പ്രയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജെ.ഡി.എസ് ആവശ്യപ്പെട്ടിരുന്നു.ബി.ജെ.പി, യോഗത്തില്‍ നിന്ന് വിട്ടുനിന്നു. വെള്ളിയാഴ്ച വരെ കര്‍ണാടകം, തമിഴ്നാടിന് വെള്ളം നല്‍കില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗളുരുവിലും കാവേരി നദീതട ജില്ലകളിലും ജാഗ്രത തുടരുകയാണ്. കര്‍ണാടക തമിഴ്നാട് അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.. കേരള ആര്‍.ടി.സി സര്‍വ്വീസ് നടത്തിയില്ല. വെള്ളം പങ്കിടുന്നതിനെതിരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.

NO COMMENTS

LEAVE A REPLY