കശുവണ്ടി പരിപ്പ് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന്‍ മരിച്ചു

155

കൊല്ലം: കശുവണ്ടി പരിപ്പ് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന്‍ മരിച്ചു. കണ്ണനല്ലൂര്‍ റഫീക്ക് മന്‍സിലില്‍ അഡ്വ.മുഹമ്മദ് റഫീക്കിന്റെയും സബീനയുടേയും മകന്‍ റയിസ് മുഹമ്മദ് റഫീക്ക് (2) ആണ് മരിച്ചത്.കശുവണ്ടി പരിപ്പ് കഴിക്കുന്നതിനിടെ കുട്ടി കരയുകയും ഇതോടെ പരിപ്പ് ശ്വാസനാളത്തില്‍ കുടുങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ കുട്ടിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ തൊണ്ടയില്‍ കുടുങ്ങിയ പരിപ്പ് പുറത്തെടുക്കുകയും വിദഗ്ദ ചികില്‍സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല ഫയസ് മുഹമ്മദ് റഫീക്ക് സഹോദരനാണ്