കശ്മീര്‍ സംഘര്‍ഷത്തില്‍ ഇന്ന് രാജ്യസഭയില്‍ പ്രത്യേക ചര്‍ച്ച

242

ജമ്മുകശ്‍മീരിലെ സംഘര്‍ഷത്തെക്കുറിച്ച് രാജ്യസഭയില്‍ ഇന്ന് പ്രത്യേക ചര്‍ച്ച നടക്കും. ചോദ്യോത്തരവേള ഇതിനായി മാറ്റിവയ്‌ക്കണം എന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കും.
കശ്മീര്‍ വിഷയത്തില്‍ രാവിലെ 11 മണിക്ക് ച‍ര്‍ച്ച തുടങ്ങാമെന്നാണ് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സമ്മതിച്ചത്. കശ്‍മീരില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നയം സ്വീകരിച്ച് പ്രശ്നം രമ്യമായി തീര്‍ക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം ഇന്നത്തെ ചര്‍ച്ചയില്‍ ഉയരും. ഭിന്നലിംഗക്കാരുടെ സംരക്ഷണത്തിനായുള്ള ബില്ലും ഫാക്ടറി നിയമ ഭേദഗതിയും ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.