കശ്മീരില്‍ ആറു തീവ്രവാദികള്‍ അറസ്റ്റില്‍

150

ശ്രീനഗര്‍ • കശ്മീരിലെ കുല്‍ഗം ജില്ലയില്‍ നടത്തിയ തിരച്ചിലില്‍ തീവ്രവാദികളെന്ന സംശയത്തില്‍ ഒരു പൊലീസുകാരന്‍ അടക്കം ആറുപേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ക്ക് ലഷ്കറെ തയിബയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരില്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. അതേസമയം ശ്രീനഗറിലെ ഏതാനും സ്ഥലങ്ങളിലേക്കുകൂടി നിരോധനാജ്ഞ വ്യാപിപ്പിച്ചു. ചില മേഖലകളില്‍ സുരക്ഷാസേനയ്ക്കുനേരെ കല്ലേറുണ്ടായി. അടുത്തമാസം ഒന്നുമുതല്‍ കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയത്തില്‍ മാറ്റംവരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍സിപ്പല്‍ മേഖലയില്‍ പത്തുമുതല്‍ മൂന്നു വരെയും മറ്റു സ്ഥലങ്ങളില്‍ 11 മുതല്‍ നാലുവരെയും ആയിരിക്കും. പ്രക്ഷോഭം മൂലം നാലുമാസമായി കശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.

NO COMMENTS

LEAVE A REPLY