തോക്ക് ചൂണ്ടിയും കല്ലെറിഞ്ഞും ഭീഷണിപ്പെടുത്തിയും കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയിയില്ലെന്ന് മെഹബൂബ മുഫ്തി

197

ശ്രീനഗര്‍: തോക്ക് ചൂണ്ടിയും കല്ലെറിഞ്ഞും ഭീഷണിപ്പെടുത്തിയും കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയിയില്ലെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ആക്രമണത്തിലേര്‍പ്പെട്ട പ്രദേശവാസികളെ കൊല്ലരുത്.ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാണ്. തീവ്രവാദത്തിനെതിരെ പാകിസ്ഥാന്‍ കര്‍ശനമായ നടപടി എടുക്കണമെന്നും അവര്‍ പറഞ്ഞു. ശ്രീനഗറില്‍ നടന്ന പൊലീസ് ദിനാചരണ പരിപാടിയിലാണ് മുഖ്യമന്ത്രി മെഹബുബ മുഫ്തി സംസ്ഥാനത്തെ ക്രമസമാധാനനില വെല്ലുവിളി നിറഞ്ഞതാണെന്ന് വ്യക്തമാക്കിയത്. സൈന്യത്തിനു പ്രത്യേകാവകാശം നല്‍കുന്ന നിയമം കശ്മീരില്‍നിന്നും പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പെല്ലറ്റ് തോക്കുകള്‍ നിരോധിക്കണമെന്നാണ് തന്റെ ആവശ്യമെന്നും അവര്‍ പറഞ്ഞു. ഇതിനിടെ അതിര്‍ത്തിയിലെ ഹിരനഗറില്‍ പാകിസ്ഥാന്‍ സേന നടത്തിയ ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. തിരിച്ചടിയില്‍ ഒരു പാകിസ്ഥാന്‍ സൈനികന്‍ കൊല്ലപ്പെട്ടുവെന്ന് സൈന്യം വ്യക്തമാക്കി. ബാരാമുള്ളയില്‍ സൈന്യം വീടുകള്‍ തോറും നടത്തുന്ന തിരിച്ചില്‍ തുടരുകയാണ്.

NO COMMENTS

LEAVE A REPLY