ജമ്മുകാശ്‍മീരിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പാക്കിസ്ഥാന്‍ : അരുണ്‍ ജെയ്‍റ്റ്‍ലി

200

ജമ്മുകാശ്‍മീരിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പാക്കിസ്ഥാനാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി. കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള പാക്കിസ്ഥാന്‍ അജണ്ട വിലപ്പോവില്ലെന്നും പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള വിഘടനവാദികളുമായി ഒരു സമവായത്തിനും ഇന്ത്യ തയ്യാറല്ലെന്നും അരുണ്‍ ജെയ്‍റ്റ്‍ലി പറഞ്ഞു.
ജമ്മുവില്‍ തിരംഗ യാത്രയില്‍ പ്രസംഗിക്കവെയാണ് അരുണ്‍ ജെയ്‍റ്റ്‍ലി പാക്കിസ്ഥാനെതിരെ തുറന്നടിച്ചത്. അതേ സമയം സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കശ്‍മീര്‍ താഴ്വരിയില്‍ കര്‍ഫ്യു തുടരുകയാണ്. സൈനികരുടെ മര്‍ദ്ദനത്തില്‍ ശ്രീനഗറിലെ അമര്‍സിംഗ് കോളേജിലെ അദ്ധ്യാപകനായ ഷമീര്‍ അഹമ്മദ് കൊല്ലപ്പെട്ടതോടെ പ്രതിഷേധം വീണ്ടും ശക്തിപ്പെട്ടിരുന്നു.