കശ്മീരില്‍ വീണ്ടും ഭീകരാക്രമണം

174

ന്യൂഡല്‍ഹി• ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കുല്‍ഗാമിലെ യാരിപോറയിലെ പൊലീസ് സ്റ്റേഷനു നേരെയാണ് ആക്രമണം. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നിയന്ത്രണരേഖയില്‍ ഇന്ത്യ – പാക്കിസ്ഥാന്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചുവരുന്നതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.നേരത്തേ, അഖ്നൂര്‍ മേഖലയിലെ ഗിഗ്രിയാല്‍, ചന്നി, പ്ലാന്‍വാല പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.സെപ്റ്റംബര്‍ 18ലെ ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് നിയന്ത്രണ രേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ സങ്കേതങ്ങള്‍ ഇന്ത്യ മിന്നലാക്രമണത്തില്‍ തകര്‍ത്തിരുന്നു.മിന്നലാക്രമണ വാര്‍ത്ത പാക്കിസ്ഥാന്‍ തുടര്‍ച്ചയായി നിഷേധിച്ചുന്നുണ്ടെങ്കിലും അതിര്‍ത്തിയില്‍ സംഘര്‍ഷസാധ്യ വര്‍ധിച്ചുവരികയാണ്.