കശ്മീര്‍ : യുവാവ് കൊല്ലപ്പെട്ടത് പെല്ലറ്റ് തോക്കില്‍നിന്നുള്ള വെടിയേറ്റ്

192

ന്യൂഡല്‍ഹി • ശ്രീനഗറില്‍ പ്രക്ഷോഭത്തിനിടെ ഷാബിര്‍ അഹമ്മദ് മിര്‍ എന്ന യുവാവ് കൊല്ലപ്പെട്ടത് പെല്ലറ്റ് തോക്കില്‍നിന്നുള്ള ഉണ്ടകള്‍കൊണ്ടുതന്നെയാണെന്നു ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഷാബിറിനെ പൊലീസ് വീട്ടില്‍ കയറി വെടിവച്ചു കൊല്ലുകയായിരുന്നെന്ന പിതാവിന്റെ ആരോപണം തെറ്റാണെന്ന് അറിയിച്ച സംസ്ഥാന സര്‍ക്കാര്‍, യുവാക്കളുടെ മരണം ദൗര്‍ഭാഗ്യകരമാണെന്നും പറഞ്ഞു.
ജൂലൈ 10നു ശ്രീനഗറിലെ ടെങ്പൊരയിലാണു ഷാബിര്‍ (26) കൊല്ലപ്പെട്ടത്. തുടര്‍ന്ന്, വീട്ടില്‍ കയറി മകനെ വെടിവച്ചുകൊന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു പിതാവ് അബ്ദുല്‍ റഹ്മാന്‍ മിര്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചു.