ജമ്മു കശ്മീരിൽ സൈന്യം ആറ് ഭീകരരെ വധിച്ചു

170

ശ്രീനഗര്‍ : ജമ്മു കശ്മീരിൽ സൈന്യം ആറ് ഭീകരരെ വധിച്ചു. ബിജ്‌ബെഹ്‌റയിലെ വനപ്രദേശത്ത് നടന്ന ഏറ്റ് മുട്ടലിലാണ് തീവ്രവദാകള്‍ കൊല്ലപ്പെട്ടത്. വനമേഖലയില് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് സൈന്യം പ്രദേശം വളയുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റ് മുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഇവരില്‍നിന്നും നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും തീവ്രവാദികളും സൈന്യവും തമ്മിലുള്ള ഏറ്റ് മുട്ടല്‍ തുടരുകയാണ്.

NO COMMENTS