ജമ്മു കാഷ്മീരില്‍ ഏറ്റുമുട്ടലിനിടെ ജവാന് വീരമൃത്യു ; മൂന്ന് ഭീകരരെ വധിച്ചു

209

ശ്രീനഗര്‍ : ജമ്മു കാഷ്മീരില്‍ ഏറ്റുമുട്ടലിനിടെ ജവാന് വീരമൃത്യു. കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയിലായിരുന്നു സംഭവം. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മരിച്ച സൈനികന്‍റെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് സൈനിക വക്താവ് അറിയിച്ചു. പ്രദേശത്ത് സൈന്യവും ഭീകരരും തമ്മില്‍ ഞായറാഴ്ച മുതല്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. രണ്ടു ഭീകരരെ സൈന്യം വെടിവച്ച്‌ കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഇനിയിമുണ്ടെന്നു സൂചനയുള്ളതിനാൽ തെരച്ചില്‍ തുടരുകയാണ്

NO COMMENTS